മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം’; നിർണായക കണ്ടെത്തലുമായി പാലക്കാട് ഐഐടി

Share

മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.

മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച് ഉറവിടത്തിൽ നിന്ന് വേരി‍തിരിച്ച് പഴകിയ മൂത്രം ‘കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ’ എന്നതാണു പരീക്ഷണം. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും.

അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഗവേഷകസംഘം ഉൽപാദിപ്പിച്ചു. ഈ വൈദ്യുതി ഉപയോഗിച്ച് എൽഇഡി ലാംപുകൾ പ്രകാശിപ്പിക്കാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും കഴിയും.

വൈദ്യുതിക്ക് പുറമേ ജൈവവളവും മൂത്രത്തിൽ നിന്ന് ഉത്പാദിപ്പിക്കാൻ ആവുമെന്ന് ഗവേഷകസംഘം പറയുന്നു. വിസർജ്യവുമായി കലരാത്ത മൂത്രത്തിൽ നിന്ന് മാത്രമേ ഉൽപാദനം സാധ്യമാകൂ. നിലവിൽ മൃഗങ്ങളുടെ മൂത്രമാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

മനുഷ്യ മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദനം സാധ്യമാണെന്ന് ഗവേഷക സംഘം പറയുന്നു. കേന്ദ്രസർക്കാരിന്റെ ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിലുള്ള സയൻസ് ഫോർ ഇക്വിറ്റി എംപവർമെന്റ് വിഭാഗം പദ്ധതി വിപുലീകരിക്കാൻ ആവശ്യമായ ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്

രുക്മിണി വസന്തിനും സായ് പല്ലവിക്കും പകരം രശ്മിക; എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്

രുക്മിണി വസന്തിനും സായ് പല്ലവിക്കും പകരം രശ്മിക; എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്

ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്

കാർത്തിക് സുബ്ബരാജ്- കീർത്തി സുരേഷ് ചിത്രം 'ദൊറോത്തി'യിലെ മുത്തുമണി മ്യൂസിക് വീഡിയോ പുറത്ത്

കാർത്തിക് സുബ്ബരാജ്- കീർത്തി സുരേഷ് ചിത്രം 'ദൊറോത്തി'യിലെ മുത്തുമണി മ്യൂസിക് വീഡിയോ പുറത്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി'യിലെ രണ്ടാം ഗാനം 'മുത്തുമണി' പുറത്ത്. ഇളയരാജ ഈണമിട്