അയിരൂരില്‍ ഉത്സവത്തിനിടെ തിടമ്പേറ്റിയ ആന വിരണ്ടോടി; ഒരാള്‍ക്ക് പരുക്ക്

അയിരൂരില്‍ ഉത്സവത്തിനിടെ തിടമ്പേറ്റിയ ആന വിരണ്ടോടി; ഒരാള്‍ക്ക് പരുക്ക്
Untitled-design-8-1

തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി. അയിരൂര്‍ കിഴക്കേപ്പുറം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കിടെയാണ് തിടമ്പേറ്റിയ ആന വിരണ്ടത്. ആനപ്പുറത്തിരുന്ന യുവാവിന് പരുക്കേറ്റു.

രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇരുപത് മിനിറ്റോളം പരിഭ്രാന്തി പരത്തിയ ശേഷമാണ് ആനയെ തളയ്ക്കാനായത്. പാപ്പാന്റെ സമയോചിത ഇടപെടല്‍മൂലമാണ് ആനയെ തളയ്ക്കാനായത്. ഉത്സവ ചടങ്ങുകള്‍ കഴിഞ്ഞ് തിടമ്പ് അഴിച്ചുമാറ്റുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പിന്നാലെ ചുറ്റും നിന്ന ജനങ്ങളും ചിതറിയോടി.

ആനപ്പുറത്ത് നിന്ന് താഴെവീണതിലാണ് യുവാവിന് പരുക്കേറ്റത്. സാരമായ പരുക്കുകളില്ല. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു