അബുദാബി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് സാഹചര്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എമിറേറ്റ്‌സ്. യു.എ.ഇ. ഏർപ്പെടുത്തിയ പ്രവേശനവിലക്ക് 10 ദിവസത്തേക്കു കൂടി നീട്ടിയതോടെയാണ് എമിറേറ്റ്‌സ് പുതിയ ആശ്വാസനടപടി പ്രഖ്യാപിച്ചത് .
ബുക്ക് ചെയ്ത ടിക്കറ്റ് ഇനിയുള്ള യാത്രയ്ക്കായി സൂക്ഷിക്കുകയോ മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യുകയോ പണം തിരികെ വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും.
ബുക്ക് ചെയ്ത ദിവസംമുതൽ മൂന്നുവർഷത്തേക്ക് വിമാനടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രിൽ ഒന്നിന് മുമ്പ് ടിക്കറ്റ് ബുക്കുചെയ്ത, 2021 ഡിസംബർ 31 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ഈ സൗകര്യം ലഭിക്കും. ഏപ്രിൽ ഒന്നുമുതലുള്ള ടിക്കറ്റുകൾക്ക് രണ്ടുവർഷത്തെ യാത്രാ കാലാവധിയുണ്ട്.
ഇതിനുള്ളിൽ യാത്രാ തീയതികൾ മാറ്റിയെടുക്കാം. അല്ലെങ്കിൽ പണം മടക്കിക്കിട്ടാനുള്ള അവസരവുമുണ്ട്. 2020 സെപ്റ്റംബർ 30-നോ അതിന് മുമ്പോ എടുത്ത 2020 ഡിസംബർ 31 വരെ യാത്രാകാലാവധിയുള്ള ടിക്കറ്റുകൾക്കും ബുക്കുചെയ്ത ദിവസം മുതൽ 36 മാസത്തെ കാലാവധി നീട്ടിനൽകുമെന്നും എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കി.