മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ വരുന്നു…

മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ വരുന്നു…
maxresdefault

2025 ൽ ഏറ്റവും കാത്തിരിക്കുന്ന 10 ഇന്ത്യൻ ചിത്രങ്ങളിലൊന്നായി IMDB, ലിസ്റ്റ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ വരുന്നുവെന്ന വാർത്ത സൂചിപ്പിച്ച് പൃഥ്വിരാജ്. നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കു വെച്ച മ്യൂസിക് പ്ലെയറിന്റെ ഫോട്ടോയിൽ ‘എമ്പുരാൻ ടീസർ ഫൈനൽ മ്യൂസിക്ക്’ എന്ന് കാണാം. ടീസർ കട്ട് ചെയ്യുന്നത് ഡോൺ മാക്സ് ആണെന്നാണ് റിപോർട്ടുകൾ. ലൂസിഫറിന്റെ ട്രെയ്ലറും കട്ട് ചെയ്തത് ഡോൺ മാക്സ് ആയിരുന്നു. പ്രിത്വിരാജിന്റെ സ്റ്റോറി അനുസരിച്ച് 2 മിനുട്ടും 10 സെക്കൻഡും ആയിരിക്കും ടീസറിന്റെ ദൈർഘ്യം.

ആശിർവാദ് സിനിമാസിന്റെ 25 ആം വാർഷികം ആഘോഷിക്കുന്ന ജനുവരി 26 ന് ടീസർ ആരാധകരിലേക്കെത്തും എന്നാണ് പ്രതീക്ഷ. ഒന്നാം ഭാഗമായ ലൂസിഫറിൽ ഉണ്ടായിരുന്ന മോഹൻലാൽ,പൃഥ്വിരാജ്,ടോവിനോ,മഞ്ജു വാര്യർ,സച്ചിൻ ഖേദെക്കർ,ഫാസിൽ,സായികുമാർ എന്നിവർക്കൊപ്പം അർജുൻ ദാസ്,സുരാജ് വെഞ്ഞാറമ്മൂട്,കരോളിൻ കൊസിയോൾ,ഷറഫുദ്ധീൻ,ഷൈൻ ടോം ചാക്കോ തുടങ്ങിയവരും എമ്പുരാനിൽ ഉണ്ടാകും. ഒരു പ്രശസ്തനായ തമിഴ് നടന്റെയടക്കം ചില സസ്പെൻസ് അതിഥി വേഷങ്ങളും എമ്പുരാനിൽ പ്രതീക്ഷിക്കാം എന്ന ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ച ബിഗ് ബോസ് മത്സരാർത്ഥി RJ രഘുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കേരളത്തെ കൂടാതെ ഫരീദാബാദ്, ഷിംല, യുകെ, അമേരിക്ക, ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്,യുഎഇ, മുംബൈ എന്നിവിടങ്ങളിലും എമ്പുരാൻ ചിത്രീകരിച്ചിരുന്നു. മാർച്ച് 27 ന് മലയാളം,തമിഴ്,തെലുഗ്,കന്നഡ,ഹിന്ദി എന്നീ ഭാഷകളിൽ എമ്പുരാൻ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവും,ഛായാഗ്രഹണം സുജിത്ത് വാസുദേവും നിർവഹിക്കും.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ