പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം വിളിച്ചോതി ഇന്ന് ലോക പരിസ്ഥിതി ദിനം.ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോല്‍പ്പിക്കാമെന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം.
ഒറ്റത്തവണ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങൾക്കും കടൽജീവികൾക്കും മനുഷ്യെൻറ നിലനിൽപിനും ഏൽപിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാറുകൾ, വ്യവസായങ്ങൾ, സമുദായങ്ങൾ, വ്യക്തികൾ എന്നിവരെ ബോധവത്കരിക്കുകയും പ്ലാസ്റ്റിക്കിന് ബദൽമാർഗങ്ങൾ കണ്ടെത്തി ഉപയോഗം കുറച്ചുകൊണ്ടുവരുകയുമാണ് ലക്ഷ്യം.ദിനാചരണത്തിെൻറ ഭാഗമായി രാജ്യമെമ്പാടും പൊതുസ്ഥലങ്ങൾ, വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.