
എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മത്തായി. ഇന്ന് പുലർച്ചെയോടെ മത്തായിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.
മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു.