അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ച ബോയിങ് 737 വിമാനം തകർന്നു വീണു 157 പേരുടെ ജീവനെടുത്ത ഞെട്ടിപ്പിക്കുന്ന അപകടം നടന്നത് ഈ അടുത്ത ദിവസമാണ്. ആ വാർത്ത ഒരു നടുക്കത്തോടെയാണ് ലോകം കണ്ടതും കേട്ടതും. ടേക്ക് ഓഫ് കഴിഞ്ഞ് അല്‍പ്പ സമയത്തിനുള്ളിലായിരുന്നു സംഭവം.ബോയിങ്ങിന്റെ ഏറ്റവും പുതിയ വിമാനമാണ് തകർന്നു വീണത്. ദുരന്തവുമായി ബന്ധപ്പെട്ട് ഊർജിത അന്വേഷണം നടന്നു വരികയാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ ലോകത്തിന്റെ ചോദ്യശരങ്ങൾ മുഴുവൻ ചെന്ന് തറിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിയായ ബോയിംഗിലേക്കാണ്.
ഇന്ന് ലോകത്തു കാണുന്ന ഒട്ടുമിക്ക പ്രമുഖ വിമാനകമ്പിനികളുടെയും വിമാനങ്ങൾ ബോയിങ്ങിന്റെതാണ്. എന്നാൽ അടുത്തിടെ അവതരിപ്പിച്ച ബോയിങ് 737 മാക്സ് വിമാനം കമ്പിനിയെ കുറച്ചൊന്നുമല്ല ചുറ്റിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ മോഡൽ രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്. ബോയിംഗിന്‍റെ പുതിയ മോഡലാണിത്. വിമാനത്തിന്റെ സാങ്കേതിക കാരണങ്ങളാലാണ് ടേക്ക് ഓഫിനിടെ തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിനു വ്യക്തമായൊരു മറുപടി നൽകാൻ കഴിയാതെ ഉത്തരം മുട്ടി നിൽക്കെയാണ് ബോയിങ്. കഴിഞ്ഞ ദിവസത്തെ ദുരന്തത്തിൽ 157 മരിച്ചപ്പോൾ കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യയിലുണ്ടായ ടേക്ക് ഓഫ് അപകടത്തിൽ 189 ജീവനുകളാണ് പൊലിഞ്ഞത്. രണ്ടും ഒരേ മോഡൽ വിമാനങ്ങളും. ടേക്ക് ഓഫ് ചെയ്ത 6റും ,13 മൂന്നും മിനിറ്റുകൾക്കുള്ളിലാണ് വിമാനങ്ങൾ തകർന്നു വീണത്. ഇതിന്റെയെല്ലാം പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന ഉറച്ച സംശയത്തിലാണ് ലോക ജനത.
കഴിഞ്ഞ ഒക്ടോബര്‍ 29 ന് സൂക്കര്‍ണോ ഹട്ടാ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ലയണ്‍ എയര്‍ലെന്‍സിന്‍റെ വിമാനം കടലില്‍ പതിച്ചടിനു പിന്നിൽ ഏറെ ദുരൂഹതകൾ ഉണ്ടെന്ന വാർത്തകളാണ് ഇപ്പഴും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്ന് ആരോപണമുണ്ട്. ഈ വിമാനത്തിന് നേരത്തെയുംപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിമാനം തിരിച്ചിറക്കാൻ അനുവാദം നൽകിയിരുന്നെന്നും, അതിന്റെ റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ വിവരങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ടെന്നും എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗം അന്വേഷണത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്.
പൈലറ്റിനുപോലും തിരിച്ചറിയാൻ സാധിക്കാത്ത ദുരൂഹത നിറഞ്ഞ പ്രശ്നങ്ങൾ ഈ വിമാനങ്ങൾക്കുണ്ടെന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്തൊനീഷ്യൻ വിമാനത്തിന്‍റെ എയർ സ്പീഡ് ഇൻഡിക്കേറ്റര്‍ അപകടത്തിനു മുൻപെ നടത്തിയ നാലു യാത്രകളിലും തകരാലായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിങ് നിർമാതാക്കളുമായും കൂടിയാലോചിച്ച് എയർ സ്പീഡ്ഇൻഡിക്കേറ്റർ സംബന്ധമായ കൂടുതൽ പരിശോധനകൾ ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് രണ്ടാം ദുരന്തം സംഭവിച്ചത്.
ഇന്തോനേഷ്യയിലേയും എത്യോപ്യയിലേയും അപകടങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയാണ് എന്നതാണ് വിമാനത്തിന്‍റെ നിര്‍മ്മാണത്തിലേ തകരാറാണോ ദുരന്തങ്ങള്‍ക്ക് വഴിവച്ചത് എന്ന സംശയം ഉയരുന്നത്. രണ്ട് ദുരന്തത്തിലും പൈലറ്റുമാര്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ വിമാനം പറത്തി പരിചയമുള്ളവരാണ്, ഒപ്പം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് 15 മിനുട്ടിനുള്ളിലാണ് ദുരന്തം സംഭവിച്ചത് എന്നതും സംശയം ഉണ്ടാക്കുന്നു.
പൈലറ്റുമാർക്ക് ഇത്രയധികം പരിചയം ഉണ്ടായിട്ടും ടേക്ക് ഓഫ് ചെയ്തു 15 മിനിറ്റിനുള്ളിൽ വിമാനം തകർന്നത് വാൻ ദുരൂഹത തന്നെയാണ്. ക്ഷേ, ഏതു പുതിയ വിമാനവും ഇറങ്ങുമ്പോള്‍ പൈലറ്റുമാര്‍ക്കു നല്‍കേണ്ട പരിശീലനം ലയണ്‍ എയറിന്‍റെ ജീവനക്കാർക്കു നല്‍കിയോ എന്ന സംശയം നിലനില്‍ക്കുന്നു. പക്ഷെ ഒക്ടോബറില്‍ തകര്‍ന്ന് വീഴും മുന്‍പേ നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിമാനത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു പഠനത്തിനു വിധേയമാക്കിയിരുന്നു.
വിമാനത്തെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇതിന്റെ ഡിസൈൻ സുരക്ഷിത മല്ലായിരുന്നു വെന്നും, മുന്‍ തലമുറയിലുള്ള ബോയിങ് 737 വിമാനങ്ങള്‍ക്കില്ലാത്ത സുരക്ഷാ ഫീച്ചര്‍ തകര്‍ന്ന 737 MAX 8 മോഡലിനുണ്ടായിരുന്നുവെന്നും അത് പൈലറ്റുമാര്‍ക്ക് അറിയില്ലായിരുന്നുവെന്നും നിരവധി ആരോപണങ്ങൾ ഇതേ ചൊല്ലി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
വിമാനത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ ഇത്തരം വിവരങ്ങളെല്ലാം വിശദമായി നല്കിയിരുന്നെന്ന് ബോയിങ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് ( Dennis Muilenburg) പറഞ്ഞു. ലോകത്ത് അവരുടെ വിമാനം ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം രണ്ടു തവണ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 737 മാക്സിന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്കൊരു പേടിയുമില്ലെന്നുമാണ് അവരുടെ പക്ഷം. ബോയിംഗിന്‍റെ പുതിയ വിമാനത്തിലെ മനൂവറിങ് ക്യാരക്ടറെസ്റ്റിക്‌സ് ഓഗമെന്റേഷന്‍ സിസ്റ്റത്തെക്കുറിച്ച് പൈലറ്റുമാര്‍ക്ക് വേണ്ടത്ര അറിവ് നല്‍കിയിട്ടില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. അതായത് അത്യധുനികമായ സുരക്ഷ സംവിധാനം ഉണ്ടായിട്ടും, അത് ഉപയോഗിക്കാന്‍ കഴിയാതെ അപകടം സംഭവിക്കുന്നു എന്നതാണ് ഉയരുന്ന വിമര്‍ശനം.
ചൈന ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ബോയിംഗിന്‍റെ 737 മാക്സ് 8 വിമാനങ്ങൾ സർവീസിൽ നിന്നു പിൻവലിച്ചു. ഇത്യോപ്യയിലെ ദുരന്തത്തിനു ശേഷമാണ് ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ തൽക്കാലത്തേക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ബോയിംഗ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് പറയുന്നത്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചത്.