സിംഗപ്പൂര്‍ യാക്കോബായ കത്തീഡ്രലില്‍ എട്

സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്റ്റ്‌ മാസം 29 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു

സിംഗപ്പൂര്‍ : സെന്റ്‌ മേരീസ്  യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്റ്റ്‌  മാസം 29 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള  യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു പ്രാര്‍ഥിച്ചാല്‍  ഫലം നിശ്ചയം.ഇതാണ് ഇത്രയേറെ വിശ്വാസികള്‍ എല്ലാ വര്‍ഷവും സിംഗപ്പൂര്‍ യാക്കോബായ കത്തീഡ്രലില്‍ നോമ്പോടും പ്രാര്‍ത്ഥനയോടും കൂടെ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ കൂടിവരുന്നത് . ഓഗസ്റ്റ്‌ 29-നു വൈകിട്ട് 6.20-ന് നടക്കുന്ന കൊടി കയറ്റോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കും.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ,വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും.പെരുന്നാളിന്റെ രണ്ടാം ദിവസം ഞായറാഴ്ച വൈകിട്ട് കുര്‍ബാനയ്ക്ക് ശേഷം   സി.എസ്.ഐ സഭയിലെ ഫാ.ജേക്കബ് ജോണ്‍സന്‍ അനുഗ്രഹപ്രഭാഷണം നടത്തും .സെപ്തംബര്‍ ഒന്നാം തീയതി ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ പ്രത്യേക ഓര്മ്മപ്പെരുന്നാള്‍ ആചരിക്കുന്നു .ഓഗസ്റ്റ്‌ 29 മുതല്‍ സെപ്റ്റംബര്‍ 5 വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയും വി.കുരബാനയും ധ്യാനയോഗങ്ങളും  വുഡ് ലാണ്ട്സ് കത്തീഡ്രലില്‍  വച്ച് നടത്തപ്പെടുന്നു.സെപ്റ്റംബര്‍ 4-ന് ഫാ.ഏലിയാസ്‌ കുരുവിള പുതിയവീട് സന്ദേശം നല്‍കും .മറ്റ് ദിവസങ്ങളില്‍ ഫാ.ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍ ,ഡീക്കന്‍ എല്‍ദോ തോമസ്‌,കൊറൂസൊസൊ ബ്രീക്കോ ശ്രീ.കെ.കെ പോള്‍ ,ശ്രീ .അനൂപ്‌ മാണി ,ശ്രീ ,ജൈജോ കോര എന്നിവര്‍ സന്ദേശം നല്‍കും.എല്ലാ ദിവസവും വിശ്വാസികള്‍ക്കായി നേര്‍ച്ച നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു . പെരുന്നാള്‍ ദിവസമായ അഞ്ചാം തീയതി  ശനിയാഴ്ച വൈകുന്നേരം ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.ഏലിയാസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി .മൂന്നിന്മേല്‍ കുര്‍ബാനയും ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .ശേഷം പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‍ച്ചയും ,സ്നേഹവിരുന്നും പള്ളിയങ്കണത്തില്‍ വച്ച് കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു . പെരുന്നാള്‍ കണ്‍വീനര്‍ ആയി ശ്രീ.ജിജി ഐസക്കിനെ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്തു. എല്ലാവരും നേര്‍ച്ച കാഴ്ച്ചകളോടെ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഫാ.ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍  അറിയിച്ചു . പെരുന്നാല്‍ നോട്ടീസ് പള്ളി ഓഫീസില് ക്രമീകരിച്ചിട്ടുണ്ട്.കൂടുതല് വിവരങ്ങള്‍ക്ക് ഫോണ് :65-81891415

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്