മസ്‍കത്ത്: മദ്യം കടത്തുന്നതിനിടെ ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
വലിയ അളവിലുള്ള മദ്യശേഖരവുമാണ് പ്രവാസി പിടിയിലാതെന്ന് പൊലീസ് അറിയിച്ചു. പലയിടത്തായി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇയാളെ കുടുക്കിയത്. മദ്യക്കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നതടക്കം മറ്റൊരു വിവരവും പൊലീസ് പുറത്തിവിട്ടിട്ടില്ല. പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.