പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ നാട്ടില്‍ അന്തരിച്ചു

Share

ജിദ്ദ: സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദലി ചേലക്കര(53) നാട്ടില്‍ നിര്യാതനായി. ഹൃദയഘാതമാണ് മരണ കാരണം. കെഎംസിസി ജിദ്ദ അല്‍ ഹംറ ഏരിയാ കമ്മറ്റി പ്രസിഡന്റായിരുന്നു. തൃശൂര്‍ ചേലക്കര ചേലക്കാട് കായാമ്പൂവം ചേരിക്കല്‍ മുഹമ്മദ് എന്ന കുഞ്ഞുമണി ഉസ്താദിന്റെ മകനാണ്.

മികച്ച സംഘാടകനും ഹജ്ജ് സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു. തൃശൂര്‍ മിഷന്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ജമീല, മക്കള്‍: മുഹമ്മദ് കാസിം, മുഹമ്മദ് ഷാഫി, മൈമൂന, മുഹമ്മദ് ഇഖ്ബാല്‍. മരുമക്കള്‍: ജന്‌സ, ഷിഹാബ്, ഹസീബ.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ