ദുബായിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

0

ദുബായ് : ദുബായ് ബർഷയിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി (40) ആണ് മരിച്ചത്. ദുബായിൽ പെട്രോ കെം കമ്പനിയിൽ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.

ദുബായ് ബർഷയിൽ നിഖിൽ ഓടിച്ചിരുന്ന സ്പോർട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു. രണ്ടുപേർക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നതായി മെഡിക്കൽ രേഖകളിലുണ്ട്. അച്ഛൻ: പരേതനായ ഉണ്ണി (റിട്ട.എ.ഐ.ആർ.). അമ്മ കൗസല്യ (റിട്ട.ജോ.സെക്രട്ടറി, ഹൗസിങ് ബോർഡ്). ഭാര്യ: നിഖിത. മകൻ: ദക്ഷ്. അഖിൽ ഉണ്ണി ഇരട്ടസഹോദരനാണ്. മറ്റ് സഹോദരങ്ങൾ: ധന്യദീപു, പ്രിയഉണ്ണി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച പുലർച്ചയോടെ മൃതദേഹം ബീച്ചാശുപത്രിക്ക് സമീപമുള്ള മേയ്സിൻ അപ്പാർട്ട്മെന്റിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.