പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി; 13ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി; 13ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം. രജിസ്റ്റർ ചെയ്തവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.

Read more

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെ