സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകും ആരോ​ഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ രോഗികളുണ്ടാകാൻ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ സാധിക്കണമെങ്കിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നും അവർ നിർദേശിച്ചു.

കോവിഡിനെതിരേയുള്ള പുതിയ യുദ്ധം നേരിടാൻ 'കോവിഡ് ബ്രിഗേഡ്' രൂപീകരിച്ചുകൊണ്ട് ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലും പ്രവർത്തിക്കാൻ കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടുവരണം. മെഡിക്കൽ, നോൺ മെഡിക്കൽ മേഖലകളിലുള്ളവരെ ഇതിനായി ആവശ്യമുണ്ട്. താത്‌പര്യമുള്ളവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ