കേരളത്തിൽ 983 പേരുടെ ഫെയ്സ്ബുക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പൊലീസ് കണ്ടെത്തി. നിങ്ങളുടെ മുഖവുമായി സാമ്യതയുള്ള സിനിമാതാരം ആര്? അടുത്തജന്മം നിങ്ങൾ ആരാകും? തുടങ്ങിയ മായിക പ്രചാരങ്ങളുമായി മുന്നിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ ഒരുനിമിഷം സൂക്ഷിക്കുക. ഇത്തരം പ്രവചനങ്ങളുമായി എത്തുന്ന ലിങ്കുകൾ വഴിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപെടുന്നതെന്ന് പോലീസ് ജാഗ്രത നിർദ്ദേശം നൽകി. ഇത്തരത്തിൽ കേരളത്തിൽ 983 ന്നോളം പേരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, 83 ആളുകളുടെ പരാതി ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്വാഭാവികമായി മൊബൈലിലോ കംപ്യൂട്ടറിലോ കയറിപ്പറ്റുന്ന ചില ആപ്ലിക്കേഷനുകളാണു വിവരങ്ങൾ ചോർത്തുന്നതെന്നു സൈബർ വിദഗ്ധർ കണ്ടെത്തി. ഹോം പേജിൽ ഈ ആപ്ലിക്കേഷൻ കാണാനാകില്ല. നിങ്ങളുടെ ഫെയ്സ്ബുക് പ്രൊഫൈൽ സന്ദർശിച്ചവരെ അറിയാം എന്ന ലിങ്ക് വഴി ഒട്ടേറെ പേരുടെ അക്കൗണ്ട് ചോർത്തിയയതായി സൈബർ സെല്ലിനു വിവരം ലഭിച്ചു. മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തുന്ന ചില ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ചാറ്റുകളടക്കം എല്ലാ സ്വകാര്യവിവരങ്ങളും ചോർത്താൻ ഇത്തരം ഹാക്കർസിനു പറ്റും.