13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കും. ഫോട്ടോ ഷെയറിങ് ആപ്പ് അതിന്റെ ഫിച്ചറുകളിൽ കൌമാരപ്രായക്കാർക്ക് മുതിർന്ന ഫോളോ ചെയ്യാത്ത ആളുകൾ മെസേജ് അയക്കുന്നത് തടയാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമായി ഒരു ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അതിന്റെ ആപ്ലിക്കേഷന്റെ ട്രിംഡൗണ്‍ പതിപ്പിലാണ് ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിക്കുന്നതെന്ന് ബസ്സ്ഫീഡ് ന്യൂസ് പറയുന്നു.
” രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങള്‍ കമ്മ്യൂണിറ്റി പ്രൊഡക്റ്റ് ഗ്രൂപ്പിനുള്ളില്‍ ഒരു പുതിയ രീതി നിര്‍മ്മിക്കും: (എ) കൗമാരക്കാര്‍ക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ സമഗ്രമായ സ്വകാര്യത നയം രൂപപ്പെടുത്തുന്നു. കൂടാതെ (ബി) 13 വയസ്സിന് താഴെയുള്ളവര്‍ക്ക് ആദ്യമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ഒരു പതിപ്പ് നിര്‍മ്മിക്കുന്നു,’ ഇന്‍സ്റ്റാഗ്രാമിന്റെ പ്രൊഡക്ട് വൈസ് പ്രസിഡന്റ് വിശാല്‍ ഷാ ഇന്റേണല്‍ പോസ്റ്റില്‍ എഴുതിയത് ബസ്സ്ഫീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍, 13 വയസ്സിനു മുകളിലുള്ള ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ സ്വയം ഒരു അക്കൗണ്ട് സൃഷ്ടിക്കാന്‍ കഴിയും. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുന്നതിനായി വിശദാംശങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ആളുകള്‍ നുണ പറയുകയാണെങ്കില്‍ അത് തിരിച്ചറിയാന്‍ കമ്പനിക്ക് അറിയാം. എന്നാല്‍ ഇപ്പോള്‍ ഉപയോക്താവിന്റെ ശരിയായ പ്രായം നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കൃത്രിമബുദ്ധി ഉപയോഗിക്കാനാവും. ഇന്‍സ്റ്റാഗ്രാം അടുത്തിടെ പുറത്തുവിട്ട ബ്ലോഗിലാണ് ഈ പദ്ധതിയെക്കുറിച്ച് പറയുന്നത്.
കുട്ടികള്‍ക്കായി ഒരു പ്രത്യേക ആപ്ലിക്കേഷന്‍ സൃഷ്ടിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇന്‍സ്റ്റാഗ്രാം ഇതിലൊന്നും പരാമര്‍ശിച്ചില്ലെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ കുറഞ്ഞത് 13 ആയിരിക്കണം എന്ന് കമ്പനി ആവര്‍ത്തിച്ചു. നിലവിലെ നയമനുസരിച്ച്, 13 വയസ്സ് തികയാത്ത ഒരു ഉപയോക്താവ് ഉണ്ടെങ്കില്‍, അക്കൗണ്ട് നിയന്ത്രിക്കുന്നത് ഒരു രക്ഷകര്‍ത്താവ് അല്ലെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ പ്രായമുള്ള ആരെങ്കിലും ഉണ്ടാവണം. 13 വയസ്സിന് താഴെയുള്ള കുട്ടി ആള്‍മാറാട്ടം നടത്തുകയാണെങ്കില്‍ അതു വ്യാജ അക്കൗണ്ടായി പരിഗണിക്കുകയും ഇത് ഇല്ലാതാക്കുന്നതിനുള്ള നടപടിക്രമം സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്‍സ്റ്റാ പറയുന്നു.