ഒരു പ്രവാസിയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
പ്രവാസിയായ ഫസിൽ മൂസയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. യാദൃശ്ചികമായി യാത്രക്കിടയിൽ വഴിയിൽ കണ്ടുമുട്ടിയ ഒരു പ്രവാസി മലയാളിയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് ഫസിൽ മൂസ ഫേസ്ബുക്കിലൂടെ പങ്കു വച്ചത്. ഇതിനോടകം വൈറലായ ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.
പോസ്റ്റ് വായിക്കാം
ഇന്നലെ വെള്ളിയാഴ്ച്ച രാവിലെ പത്തുമണി ….. എമിറേറ്റ്സ് റോഡ് വഴി ഖസബ് ഒമാനിലേക്കുള്ള പതിവ് യാത്ര യിലായിരുന്നു ഞാൻ.. വെള്ളിയാഴ്ച്ച ആയത് കാരണം റോഡ് ഏറെ കുറെ വിജനമാണു , ഷാർജ്ജയുടെ അതിരും കടന്ന് അജ്മാൻ ഭാഗത്ത് എത്തിക്കാണും ഒരാൾ വഴിഅരികിൽ കൂടി നടന്നു കൊണ്ട് എല്ലാ വണ്ടികൾക്കും കൈകാണിക്കുന്നത് എന്റെ ശ്രദ്ദയിൽ പെട്ടു, ഞാൻ ഹോൺ മുഴക്കി അയാളുടെ ശ്രദ്ദക്ഷണിച്ചു കുറച്ച് മുന്നോട്ട് വണ്ടി ഒതുക്കി നിർത്തി , അയാൾ ഓടിവന്ന് വണ്ടിയിൽ കയറി , വണ്ടിയിൽ നിന്നുമുള്ള മലയാളപാട്ട് കേട്ടുകൊണ്ടായിരിക്കാം വെള്ളമുണ്ടൊ എന്ന് എന്നൊട് മലയാളത്തിൽ ചോതിച്ചു , ഞാൻ വെള്ളം നൽകി , സംസാരത്തിൽ നിന്നും മലയാളിയാണു തിരുവനന്തപുരമാണു സ്ഥലം റാസൽഖൈമക്കാണു പോവേണ്ടത് എന്നൊക്കെ മനസ്സിലാക്കി , കയ്യിൽ ഒരു മൊബെയിൽ ഫോണു പോലും ഇല്ല , ഇയാൾ ഈ വിജനമായ സ്ഥലത്ത് എങിനെ വന്ന് പെട്ടു എന്ന അന്വേഷണം എന്റെ കണ്ണിൽ കണ്ണീർ പടർത്തി …
ഈ നാൽപത്തി നാലുകാരൻ 15 വർഷമായി പ്രവാസിയാണു , രണ്ടു സഹൊദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയിൽ സ്വന്തം വിവാഹം സ്വപ്നം മാത്രമായി ഒതുങ്ങി, ഇടക്ക് ജോലി സ്ഥലത്തുനിന്നും ഉണ്ടായ ഒരു മേജർ ആക്സിഡന്റിൽ ശ രീരത്തിന്റെ മിക്ക സ്ഥലത്തുംസ്റ്റീൽ റോഡുകൾ സ്ഥാനം പിടിച്ചു , പിന്നീട് ഭാരിച്ച ജോലിഒന്നും ചെയ്യാനാകാതെ ഒരു കംബനിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു , അവിടേയുള്ള ജോലി നഷ്ട്ടപെട്ട് വിസ കാൻസൽ ചെയ്തു നാട്ടിലേക്ക് മടങ്ങാൻ നേരം കയ്യിൽ ഭാക്കി യുള്ള തുക പലിശക്കാർ വീതിച്ചപ്പോൾ ബാക്കിയായത് ഇന്ത്യയുടെ ആയിരം രൂപയും നാട്ടിലെ കൊടുക്കാൻ ഭാക്കിയുള്ള രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ പേരടങ്ങിയ ലിസ്റ്റും ,
എന്നാൽ നാട്ടിൽ എത്താനുള്ള വഴിയും ഷാർജ്ജ എയർപ്പോർട്ടിൽ പോയപ്പോൾ അയാളുടെ മുന്നിൽ അടഞാണു കണ്ടത് , കാരണം ജോലി ചെയ്ത കംബനിയുടെ ഒരു ഫൈൻ അടച്ചാൽ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു എമിഗ്രേഷൻ ഇയാളെ തിരിച്ചയച്ചു , അങ്ങിനെ ഷാർജ്ജ എയർപ്പോർട്ടിൽ നിന്നും കാൽ നടയായി റാസൽ ഖൈമക്ക് പോകുംബൊൾ 28 കി ഓളം പിന്നിട്ടപ്പോഴാണു എന്റെ ശ്രദ്ദയിൽ പെടുന്നത് , രാത്രി മുതൽ ആഹാരം ഒന്നും കഴിക്കാത്ത ക്ഷീണം അയാളിൽ കാണാമായിരുന്നു , ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കിൽ ആ മരുഭൂമിയിൽ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകുമായിരുന്ന ഒരു യുവാവ് , കയ്യിൽ കുറച്ച് കശു വെച്ച് കൊടുത്തപ്പോൾ അദ്യം നിരസിച്ചുകൊണ്ടു പറഞ്ഞു എനിക്ക് ഭക്ഷണം മാത്രം മതി കാശു വേണ്ടാന്ന് , പിന്നീട് നിർബന്ദിച്ചപ്പോഴാണു സ്വീകരിച്ചത്
ഇതുമൊരു ഗൾഫ് കാരന്റെ കഥയാണു , നാം കാണുന്ന പള പളപ്പുകൾക്കിടയിൽ ജീവിക്കുന്ന ജന്മങ്ങൾ , ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണു , ഇങ്ങിനെയുള്ളവരെ കാണുംബഴാണു നമുക്ക് ദൈവം നൽകിയ മഹത്തായ അനുഗ്രഹങ്ങളെ പറ്റി നാം ശ്രദ്ദാലുവാകുക . റാസൽ ഖൈമയിൽ കൂടെ ജോലി ചെയ്ത ആളുടെ അടുത്ത് കൊണ്ട് ചെന്നാക്കിയപ്പോൾ ആ രണ്ടു കണ്ണും നിറഞ്ഞൊഴുകി , ഒന്നും പറയാതെ നടന്നകന്നു ….