മൊട്ടയടിച്ച് ഫഹദ് ഫാസിൽ; ഇതാണ് പുഷ്പയിലെ ദുഷ്ടനായ ‘ബന്‍വാര്‍ സിങ്’

Share

അല്ലു അർജുൻ-ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ഫഹദ് ഫാസിലിന്‍റെ ഫസ്റ്റ് ലുക്ക്.

ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.

ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് 'പുഷ്‍പ'. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് പ്രതിനായകനെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ അല്ലുവിന്‍റെ ക്യാരക്റ്റര്‍ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

സംവിധായകന്‍റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും.

അതേസമയം തമിഴിലും ഒരു വന്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട് ഫഹദ് ഫാസില്‍. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വിക്രം' ആണിത്. ഫഹദിനൊപ്പം വിജയ് സേതുപതി, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ