മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലെ ദുരന്തത്തിനിടയില്‍ ഇരയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടന്നതായുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധം

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലുമിടെ 23 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിനിടയില്‍ ഇരയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടന്നതായുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്ന് ദ ഹിന്ദു സമ്മതിച്ചു. വാര്‍ത്ത പിന്‍വലിച്ച ഹിന്ദു ഖേദം പ്രകടിപ്പിച്ചു.

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലെ ദുരന്തത്തിനിടയില്‍ ഇരയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടന്നതായുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധം
mumbai

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലുമിടെ 23 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിനിടയില്‍ ഇരയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടന്നതായുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്ന് ദ ഹിന്ദു സമ്മതിച്ചു. വാര്‍ത്ത പിന്‍വലിച്ച ഹിന്ദു ഖേദം പ്രകടിപ്പിച്ചു.

മേല്‍പ്പാലത്തിന്റെ വശത്ത് കയറി നിന്നയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഇതിന്റെ വീഡിയോ പുറത്തുവന്നെന്നും പറഞ്ഞായിരുന്നു ദ ഹിന്ദുവിന്റെ വാര്‍ത്ത. എന്നാല്‍ ആ സ്ത്രീയെ രക്ഷിക്കാനാണ് യുവാവ് ശ്രമിച്ചതെന്നും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നതോടെയാണ് വസ്തുത ബോദ്ധ്യപ്പെട്ടത്. ഇതോടെ വാര്‍ത്ത ദ ഹിന്ദു വെബ്സൈറ്റില്‍ നിന്നടക്കം നീക്കം ചെയ്യുകയും എഡിറ്റര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ദ ഹിന്ദു മുംബയ് എഡിറ്ററുടെ ക്ഷമാപണം:

ദ ഹിന്ദുവിന്‍റെ വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന മറ്റ് വീഡിയോകള്‍ എന്താണ് നടന്നത് എന്ന് വ്യക്തമാക്കി. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനും പ്രസിദ്ധീകരിച്ച ദ ഹിന്ദുവും മാപ്പ് പറയണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്