കര്‍ഷക പ്രക്ഷോഭം: രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം

0

ന്യൂ ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ട് രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം. എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. ാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരം.

ജില്ല സംസ്ഥാന കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടക്കും. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാരസമരം നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും നിരാഹാരം അനുഷ്ഠിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാരസമരം നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും നിരാഹാരം അനുഷ്ഠിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരും 40 കർഷക യൂണിയനുകളുടെ പ്രതിനിധിക ളും തമ്മിൽ കഴിഞ്ഞ അഞ്ച് തവണ നടന്ന ചർച്ചകൾ അനിശ്ചി ത്വത്തിലായിരുന്നു. കാർഷിക നിയമങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ കരട് നിർദ്ദേശം കർഷക നേതാക്കൾ നിരസിക്കുകയും യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് ആറാം ഘട്ട ചർച്ച പരാജയമായത്.