ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്സ് അന്തരിച്ചു

Share

പനാജി: പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്‌സ് (60) അന്തരിച്ചു. ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ച പ്രതിഭകൂടിയാണ് അദ്ദേഹം. 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ പത്മ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഫാഷന്‍ രംഗത്ത് ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധേയനായിഒരുന്നു ഇദ്ദേഹം.

ഇന്ത്യൻ ഫാഷന്‍ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റോഡ്രിക്‌സ് സാമൂഹിക വിഷയങ്ങളിലും ഇടപെടാറുണ്ട്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയവരില്‍ ഒരാളാണ് റോഡ്രിക്സ്. 2002 ല്‍ റോഡ്രിക്‌സ് ജെറോം മാരലിനെ  വിവാഹം കഴിച്ചു.

കുറച്ചുകാലങ്ങളായി അദ്ദേഹം ഫാഷന്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. സ്വന്തമായി ഒരു ഫാഷന്‍ മ്യൂസിയം ഒരുക്കുന്നതിനോടൊപ്പം പുസ്തക രചനയിലും എഴുത്തിലും കേന്ദ്രീകരിച്ചു.പൗരാണിക സമ്പ്രദായങ്ങളെക്കുറിച്ചു പറയുന്ന റോഡ്രിക്സിന്റെ ആത്മകഥയായ  ദ ഗ്രീന്‍ റൂം മികച്ച അഭിപ്രായം നേടിയ പുസ്തകമാണ്. ഫാഷനെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ റോഡ്രിക്സ് രചിച്ചിട്ടുണ്ട്.  മോഡ ഗോവ, പാസ്കെം എന്നിവ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളാണ്.

പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് റോഡ്രിക്‌സ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പ്രിയങ്ക ധരിച്ച വസ്ത്രത്തെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരേ ഒട്ടനവധി പേര്‍ രംഗത്ത് വരികയും ചെയ്തു.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ