മലയാളി എൻജിനീയറും മകനും യുഎസിൽ കടലിൽ മുങ്ങിമരിച്ചു

Share

ചീരഞ്ചിറ ∙ അമേരിക്കയിൽ മലയാളി യുവ എൻജിനീയറും 3 വയസ്സുള്ള മകനും കടലിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് ‍ മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി അപ്പോളോ ബീച്ചിൽ പോയപ്പോഴാണ് അപകടമുണ്ടായതെന്നും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങൾ നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭ്യമല്ല. ‍

ഐടി എൻജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും ‍ മകനാണ്. 2019 അവസാനമാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവർക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു. പഠനത്തിനായി അമേരിക്കയിൽ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ ഇവിടെ താമസമാക്കുകയായിരുന്നു.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ