പ്രവീര്‍ ഷെട്ടി, ഗോകുല്‍ ശിവാനന്ദ്, ടൈഗര്‍ അലക്സ്, പ്രഗതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മി സരുണ്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫെബ്രുവരി 29 സൂര്യഗിരി’.
മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ഒരേ സമയം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് ശനിയാഴ്ച (11 Dec 2021) നടന്നു.
ബാംഗ്ലൂര്‍ ഡെക്കാന്‍ കിംഗ് മൂവീസിന്റെ ബാനറി ബിജു ശിവാനന്ദ്, സിന്ധു പുഴക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അശിഷ് വിദ്യാര്‍ത്ഥി, ഷാജി നവോദയ, ശരണ്യ, അതുല്യ രവി, മൊട്ട രാജേന്ദര്‍, ശ്രീകാന്ത് മുരളി എന്നിവരും അഭിനയിക്കുന്നു.
വാർത്ത : എ എസ് ദിനേശ്,ശബരി.