ഇന്ത്യയിലാദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന; അമരത്ത് മഞ്ജുവും റിമയും പാര്‍വതിയും

അങ്ങനെ അത് സംഭവിച്ചു ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന നിലവില്‍ വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിനാ പോള്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന്.

ഇന്ത്യയിലാദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന; അമരത്ത് മഞ്ജുവും റിമയും പാര്‍വതിയും
cinema

അങ്ങനെ അത് സംഭവിച്ചു ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന നിലവില്‍ വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിനാ പോള്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന്.

ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. മലയാളത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടിമാരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കകളും ചർച്ചയും ഉണ്ടായിരുന്നു. ഷൂട്ടിങിനിടെ നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മ സംഘടനയുടെ നിർദ്ദേശം വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെങ്കൽചൂളയിൽ പുതിയ സിനിമയുടെ ഷൂട്ടിങിനെ മഞ്ജു വാര്യർക്ക് നേരെ ഭീഷണിയുണ്ടായി എന്നു വാർത്ത വന്നിരുന്നു. ഈ വാർത്ത പ്രചരിക്കുന്നതിനിടെയാണ് മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടന മലയാളസിനിമയിൽ നിലവിൽ വരുന്നത്.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമാണ് സംഘടന രൂപീകരിക്കുന്നത്. നടിമാരെ കൂടാതെ മേക്ക്അപ് വുമൺ, ക്യാമറ വുമൺ, എഡിറ്റര്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ജോലി ചെയ്യുന്ന വനിതകൾ കൂട്ടായ്മയുടെ ഭാഗമാകാം. സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ