തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം
Untitled-1-Recovered-11

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. വഴുതക്കാട് അക്വേറിയം വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തിയമർന്നു. സമീപത്തെ 3 വീടുകളിലേക്കും തീപടർന്നു.

തീ അണയ്ക്കാനുള്ള അന്ധിരക്ഷാസേനയുടെ ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടില്ല. ചെങ്കൽച്ചൂള ഫയൽ സ്റ്റേഷനുകളിൽ നിന്നുള്ള മൂന്ന് യുണിറ്റ് സ്ഥലത്തെത്തിയിരുന്നു. മറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ യൂണറ്റുകളെ സംഭവസ്ഥലത്തെത്തിക്കും. തീ ആളിപടരുന്നതിനാൽ സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

വലിയ പുകച്ചുരുളുകൾ പ്രദേശത്ത് നിറഞ്ഞിരിക്കുകയാണ്. അക്വേറിയം കടയിൽ ആളുകൾ ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. റസിഡൻഷ്യൽ മേഖലയായതിനാൽ ഒട്ടേറെ വീടുകൾ പ്രദേശത്തുണ്ട്. ഫയർഫോഴ്സും പൊലീസും ചേർന്ന് അടുത്തുള്ള വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എങ്ങനെയാണ് തീ പടർന്നതെന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. ഷോർട്ട് സെർക്യൂട്ട് ആവാം എന്നാണ് പ്രാഥമിക നിഗമനം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു