പുതുവർഷം ഇങ്ങെത്തി, കിരിബാത്തിയിൽ 2025

Share

ഭൂമിയിൽ ആദ്യം പുതുവർഷമെത്തുന്ന കിരിബാത്തിയിലെ കിരിമാത്തി ദ്വീപിൽ ഇന്ത്യയെക്കാൾ എട്ടര മണിക്കൂർ മുൻപേ 2025 ആയി. ക്രിസ്മസ് ഐലൻഡ് എന്നുകൂടി വിളിപ്പേരുള്ള കിരിമാത്തി മധ്യ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ആഗോള ഘടികാരത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ഗ്രീൻവിച്ച് മീൻ ടൈമിനെക്കാൾ 14 മണിക്കൂർ മുൻപേയാണ് കിരിമാത്തിയിൽ കാലം സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ ആഗോളതലത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുന്നതും കിരിമാത്തിയിൽ തന്നെ.

കിരിമാത്തിക്കു പിന്നാലെ ന്യൂസിലൻഡിലെ ചാഥാം ദ്വീപുകളിലും പുതുവർഷമെത്തി. കിരിമാത്തിയെക്കാൾ 15 മിനിറ്റ് മാത്രമാണ് ഇവിടെ പുതുവർഷമെത്താൻ വൈകുന്നത്. ലോക നഗരങ്ങളിൽ ആദ്യം പുതുവർഷം ആഘോഷിക്കുന്നതും ന്യൂസിലൻഡിലാണ്- ഓക്ക്ലൻഡിലും വെല്ലിങ്ടണിലും. അതും കഴിഞ്ഞാണ് ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ, കാൻബെറ എന്നിവിടങ്ങളിലെ പുതുവർഷ ആഘോഷങ്ങൾ.

ഏഷ്യൻ രാജ്യങ്ങളിൽ പുതുവർഷം ആദ്യമെത്തുന്നത് ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്ന ക്രമത്തിലാണ്. പിന്നാലെ ചൈനയിലും ഫിലിപ്പീൻസിലും സിംഗപ്പൂരിലും.

ഹവായിലെ ബേക്കർ ഐലൻഡ്, ഹൗലാൻഡ് ഐലൻഡ് എന്നിവിടങ്ങളിലാണ് അവസാനമായി പുതുവർഷം പിറക്കുക. ഇതു രണ്ടും മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ