രാജ്യത്തെ ആദ്യ കോവിഡ് 19 മരണം കര്‍ണാടകയില്‍; 76കാരന്റെ മരണം കൊറോണ മൂലമെന്ന് സ്ഥിരീകരണം

0

ബെംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം. കര്‍ണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (79) മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

സൗദിയില്‍ നിന്ന ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയത് ഫെബ്രുവരി 29ന്. സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍, വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് മാര്‍ച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയും 10ന് തിരിച്ച് കല്‍ബുര്‍ഗിയിലെത്തിക്കുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി മരിച്ചത്. ഇന്ന് രാത്രിയാണ് ബംഗളൂരുവിലെ ലാബ്, സിദ്ദിഖിയുടെ മരണം രാജ്യത്തെ ആദ്യ കൊവിഡ് മരണമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവരുടെ വിവരങ്ങൾ കർണാടക ആരോഗ്യവകുപ്പ് തേടിക്കൊണ്ടിരിക്കുകയാണ്.

സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അദ്ദേഹം തെലങ്കാനയിലും ചികിത്സ തേടിയിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ തെലങ്കാന സര്‍ക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.