മാതൃകയാക്കാം ഈ മാധ്യമസ്ഥാപനത്തെ...വീഡിയോ

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചു ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദിവസങ്ങളാണ്. ഒരു സ്ത്രീക്ക് മാത്രമേ സത്യത്തില്‍ ആ ദിവസങ്ങളുടെ പെടാപാട് മനസ്സിലാകുകയുള്ളൂ.

മാതൃകയാക്കാം ഈ മാധ്യമസ്ഥാപനത്തെ...വീഡിയോ
women (1)

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചു ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദിവസങ്ങളാണ്. ഒരു സ്ത്രീക്ക് മാത്രമേ സത്യത്തില്‍ ആ ദിവസങ്ങളുടെ പെടാപാട് മനസ്സിലാകുകയുള്ളൂ. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്. പ്രത്യേകിച്ചും ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍. എന്നാല്‍ ആ ആശങ്കയ്ക്ക് ഒരു അവധി ദിനം നല്‍കി വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിക്കുകയാണ് മുംബൈയിലെ ഒരു മാധ്യമസ്ഥാപനം.

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍. 75 വനിതാ ജീവനക്കാരുണ്ട് കള്‍ച്ചറല്‍ മെഷീനില്‍. ഇവരെല്ലാം എച്ച്. ആര്‍ വിഭാഗത്തിന്റെ ഈ അവധി തീരുമാനത്തില്‍ സന്തുഷ്ടരാണ്.

ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തെ കുറിച്ചും കമ്പനിയുടെ പുതിയ തീരുമാനത്തെ കുറിച്ചും ജീവനക്കാര്‍ അഭിപ്രായം പങ്കിടുന്ന വീഡിയോയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഇതൊരു മാതൃകയായി എടുത്ത് ഇന്ത്യ മുഴുവനും ഒരു ആര്‍ത്തവ അവധി ദിനം ഏര്‍പ്പെടുത്തണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മാനവിക വിഭവശേഷി മന്ത്രാലയത്തിനും, വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും ഇവര്‍ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ