ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വീസ നടി ഹണി റോസിന്

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വീസ നടി ഹണി റോസിന്
honey-rose-golden-visa

ദുബായ്: ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ് ബി ചിപ് അടങ്ങിയ ആദ്യ ദുബായ് ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വീസ ഏറ്റുവാങ്ങി.

നേരത്തെ പാസ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വീസ പൂർണമായും നിർത്തലാക്കിയാണ് പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വീസ അനുവദിക്കുന്നത്. ഇതിന് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വീസ, പാസ്പോര്ട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനസ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതും പ്രത്യേകതയാണ്.

നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്നവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. നിക്ഷേപകർക്കും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവര്‍ക്കുമായിരുന്നു ആദ്യം ഈ വീസ നൽകിയത്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്