"ജാഗ്രത" : ഷോർട്ട് ഫിലിം: ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

Share

ഉഴവൂർ: ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും.. എന്ന ടാഗ് ലൈൻ നൽകി ഷൂട്ടിംഗ് പൂർത്തികരിച്ച ഷോർട്ട് ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമ നിർമാതാവും സംവിധായകനും പാലാ നിയോജകമണ്ഡലം MLA-യുമായ ശ്രീ. മാണി സി കാപ്പൻ പ്രകാശനം ചെയ്തു.

ആനുകാലിക സംഭവങ്ങളെ ആസ്‌പദമാക്കി  ജോമി ജോസ്‌ കൈപ്പാറേട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമിന്റെ  നിർമ്മാണം ജോമോ ബ്രദേഴ്‌സാണ്. ചിത്രത്തിന്റെയൂട്യൂബ്  റിലീസ് നിർവ്വഹിക്കുന്നത്. EALURE MEDIA (എളൂർ മീഡിയ)യാണ്. ചിത്രത്തിന്റെ ലാബ് വർക്കുകൾ അവസാന ഘട്ടത്തിലെത്തിയിരികയാണ്.

ജോഷി വിഗ്നെറ്റ് തൊടുപുഴയാണ് ക്യാമറ ചലിപ്പിക്കുന്നത്. ഇമ്മാനുവൽ ജോൺസനാണ്  സംഗീതം നിർവഹിച്ചിരിക്കുന്നത്. റോസ്ന ജോഷിയാണ് ഷോർട് ഫിലിം സ്റ്റിൽസ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യൂട്യൂബ് റിലീസ് ഉടൻ ഉണ്ടായിരിക്കുന്നതാണ്.

ഷാജകുമാർ പാലാ, ജോമി ജോസ് കൈപ്പാറേട്ട്, സ്റ്റീഫൻ ചെട്ടിക്കൻ, റിജേഷ് കൂറനാൽ, ലാവിൻ പോതംമാക്കിൽ എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.  
സ്റ്റീഫൻ ചെട്ടിക്കൻ, ജോസ് കൈപ്പാറേട്ട്, റിജേഷ് കൂറാനാൽ, ശാന്തമ്മ ഫിലിപ്പ് ആനാലിപ്പാറയിൽ, പൂജാ റ്റി.പി., സ്മിതാ ലൂക്ക്, മത്തച്ചൻ വടക്കേക്കര, ജോണിസ് സ്റ്റീഫൻ, ലാവിൻ പോതംമാക്കിൽ, സിജുമോൻ T.S., നാരായണൻ MR, വീണ മാത്യു കൈപ്പാറേട്ട്, ജോമി ജോസ് തുടങ്ങിയവർ അഭിനയിച്ചു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ