ചരിത്രത്തില്‍ ആദ്യമായി സര്‍വകലാശാല കലോത്സവത്തില്‍ മാറ്റുരച്ച് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം

ചരിത്രത്തില്‍ ആദ്യമായി സര്‍വകലാശാല കലോത്സവത്തില്‍ മാറ്റുരച്ച് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം
image

തേഞ്ഞിപ്പലം: സര്‍വകലാശാല യൂണിയന്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ പങ്കെടുത്ത് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം. മലപ്പുറം ഗവ. കോളേജിലെ ട്രാൻസ്ജെൻഡർ റിയയാണ് കലോത്സവ വേദിയിൽ താരമായത്. മലപ്പുറം ഗവ: കോളേജിലെ ഒന്നാം വര്‍ഷ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ് റിയ ഇഷ.

നാലുദിവസം കൊണ്ട് പരിശീലിച്ച നാടോടി നൃത്തമാണ് റിയ അവതരിപ്പിച്ചത്.പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിക്കാമായിരുന്നിട്ടും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ അവകാശത്തിനായി നിലപാടെടുത്തു. ഇതോടെ സംഘാടകർ ഓൺലൈൻ രജിസ്‌ട്രേഷന് തയ്യാറാക്കിയ സോഫ്റ്റ്‌വേറിൽ ആൺ, പെൺ എന്നിവകൂടാതെ ’മറ്റുള്ളവർ’ എന്ന വിഭാഗവും നൽകി.

സുധീഷ് നിലമ്പൂരാണ് നൃത്തപരിശീലകൻ. ലത്തീഫ് മഞ്ചേരി വസ്ത്രാലങ്കാരവും മണികണ്ഠൻ ചുങ്കത്തറ ചമയവും നൽകി.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം