യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടുത്തം; രണ്ടു മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു

Share

അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. നഗരത്തില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഹലീബില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.

ഡ്രൈവറായ മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണിപ്പുഴ സ്വദേശി മഠത്തില്‍ ബാപ്പു ഹാജിയുടെ മകന്‍ ഇബ്രാഹിം(55), പാലക്കാട് ചാലിശ്ശേരി സ്വദേശിയായ സീനിയര്‍ കമ്മീഷണിങ് എഞ്ചിനീയര്‍ രാജു ചീരന്‍ സാമുവല്‍(42), ഗുജറാത്ത് സ്വദേശി കമ്മിഷണിങ് എഞ്ചിനീയര്‍ പങ്കിള്‍ പട്ടേല്‍(26) എന്നിവരാണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍.

അപകടത്തില്‍ മരണപ്പെട്ട മറ്റ് രണ്ടുപേര്‍ സ്വദേശികളാണ്. വ്യാഴാഴ്ച രാവിലെ 8.45നായിരുന്നു അപകടം ഉണ്ടായത്. അസബിലെ താമസസ്ഥലത്ത് നിന്ന് ഹലീബിലെ ഓയില്‍ഫീല്‍ഡിലേക്ക് പോകുകയായിരുന്നു. ഇബ്രാഹിം ഓടിച്ച പ്രാഡൊ ഉള്‍റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ അമിതവേഗത്തിലെത്തിയ ലാന്‍ഡ്ക്രൂയിസര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചു. നാലുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റൊരു സ്വദേശിക്ക് ഗുരുതര പരിക്കേറ്റു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു