ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

Share

ദുബായ്: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ ബഹ്‌റൈനില്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദില്‍, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാനില്‍, തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) കുവൈത്തില്‍ എന്നിവരാണ് മരിച്ചത്.

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍. കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു.

Read more

പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്‌നാഥ് സിങ്

പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ നിർമാണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ അനുമതി നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിർദിഷ്

ബലാത്സംഗക്കേസ്: തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം

ബലാത്സംഗക്കേസ്: തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ശിക്ഷ അനുഭവിക്കുന്നതിനായി രണ്ടാഴ്