വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്ന കാര്യം നിങ്ങള്ക്ക് അറിയാമോ, മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ?
അതുപോലെ വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയാമോ? ഇത് മാത്രമല്ല സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്ക് പോലും സത്യത്തില്‍ വിമാനത്തിലെ പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകില്ല. അങ്ങനെയെയുള്ള ചില സംഭവങ്ങളെ കുറിച്ചു അറിയാം.
വിമാനത്തിനു മിന്നല്‍ ഏല്‍ക്കുമോ എന്ന സംശയം മിക്കവര്‍ക്കും ഉണ്ട്. സത്യത്തില്‍ മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്നാല്‍ മിന്നലുകള്‍ക്ക് എതിരായ പ്രതിരോധ സംവിധാനം വിമാനങ്ങളെ സംരക്ഷിക്കുന്നു എന്ന് മാത്രം.വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, വിമാനപകടങ്ങളില്‍ പിന്‍നിര മിഡില്‍ സീറ്റ് യാത്രക്കാരുടെ മരണനിരക്ക് താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
രാത്രികാലങ്ങളിലാണ് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇന്റീരിയര്‍ ലൈറ്റുകള്‍ അണയ്ക്കാറുണ്ട്.ഇത് സത്യത്തില്‍ സുരക്ഷയുടെ ഭാഗമാണ്.രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ലൈറ്റുകള്‍ അണയ്ക്കുന്നത്. കൂടാതെ, ലാന്‍ഡിംഗിനിടെ വിന്‍ഡോ ഷെയ്ഡുകള്‍ ഉയര്‍ത്താനും ഫ്‌ളൈറ്റ് അറ്റന്റന്റുമാര്‍ ആവശ്യപ്പെടാറുണ്ട്. ഇതും അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ഥലകാല വിവരങ്ങള്‍ ലഭ്യമാക്കാനാണ്.
വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. പിന്നെ ബാത്ത്‌റൂമില്‍ എന്തിനാണ് ആഷ്‌ട്രെയ് നല്‍കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതും മുന്‍കരുതലിന്റെ ഭാഗമാണ്.ഇനി ഏതെങ്കിലും ഒരു അവസരത്തില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച് കടത്തിയ സിഗരറ്റ് വലിക്കാന്‍ പദ്ധതിയിടുന്നുണ്ട് എങ്കില്‍ അത് ബാത്ത്‌റൂമില്‍ വെച്ച് മാത്രമാകും.ഈ അവസരത്തില്‍ സിഗരറ്റ് ബഡ് സുരക്ഷിതമായി കെടുത്തി കളയാനാണ് ബാത്ത് റൂമില്‍ ആഷ്‌ട്രെയ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുകവലി കണ്ടെത്തുന്ന പക്ഷം അതത് വ്യക്തികള്‍ക്ക് ഭീമമായ പിഴ ഒടുക്കേണ്ടതായും വരും.
മൂന്ന് അക്രൈലിക് പാളികള്‍ കൊണ്ടാണ് വിമാനങ്ങളിലെ ജനാലകള്‍ നിര്‍മ്മിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ എക്സ്റ്റീരിയര്‍ അല്ലെങ്കില്‍ പുറംപാളി തകര്‍ന്നാലും രണ്ടാം അക്രൈലിക് പാളി സംരക്ഷണം ഏകും. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് രണ്ടാം പാളിക്ക് സംരക്ഷണം ഏകുന്നതിനാണ് ജനാലകളില്‍ ചെറു ദ്വാരങ്ങള്‍ നല്‍കുന്നത്. വിമാനങ്ങളിലെ ഭക്ഷണങ്ങള്‍ ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. മോശം ഭക്ഷണത്തിന് കുറ്റക്കാര്‍ എയര്‍ലൈന്‍സുകളാണോ? യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിലെ രുചി വ്യത്യാസത്തിന് കാരണം വിമാനം തന്നെയാണ്. വിമാനങ്ങളിലെ റീസൈക്കിള്‍ഡ് ഡ്രൈ വായുവാണ് ഇതിന് കാരണക്കാരന്‍. വായുവില്‍ പദാര്‍ത്ഥങ്ങളുടെ മധുരം 30 ശതമാനം വരെ കുറയുമെന്നും ഉപ്പ് രസം വര്‍ധിക്കുമെന്നും പഠനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.