വിമാനത്തിലെ ഭക്ഷണത്തിനു എന്തുകൊണ്ടാണ് രുചിക്കുറവെന്നു അറിയാമോ?; വിമാനങ്ങളെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ അറിയാം

വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്ന കാര്യം നിങ്ങള്ക്ക് അറിയാമോ, മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ?  അതുപോലെ വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയാമോ?

വിമാനത്തിലെ ഭക്ഷണത്തിനു എന്തുകൊണ്ടാണ് രുചിക്കുറവെന്നു അറിയാമോ?; വിമാനങ്ങളെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ അറിയാം
flight

വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്ന കാര്യം നിങ്ങള്ക്ക് അറിയാമോ, മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ?
അതുപോലെ വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയാമോ? ഇത് മാത്രമല്ല സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്ക് പോലും സത്യത്തില്‍ വിമാനത്തിലെ പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകില്ല. അങ്ങനെയെയുള്ള ചില സംഭവങ്ങളെ കുറിച്ചു അറിയാം.

വിമാനത്തിനു മിന്നല്‍ ഏല്‍ക്കുമോ എന്ന സംശയം മിക്കവര്‍ക്കും ഉണ്ട്. സത്യത്തില്‍ മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്നാല്‍ മിന്നലുകള്‍ക്ക് എതിരായ പ്രതിരോധ സംവിധാനം വിമാനങ്ങളെ സംരക്ഷിക്കുന്നു എന്ന് മാത്രം.വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, വിമാനപകടങ്ങളില്‍ പിന്‍നിര മിഡില്‍ സീറ്റ് യാത്രക്കാരുടെ മരണനിരക്ക് താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

രാത്രികാലങ്ങളിലാണ് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍  ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇന്റീരിയര്‍ ലൈറ്റുകള്‍ അണയ്ക്കാറുണ്ട്.ഇത് സത്യത്തില്‍ സുരക്ഷയുടെ ഭാഗമാണ്.രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ലൈറ്റുകള്‍ അണയ്ക്കുന്നത്. കൂടാതെ, ലാന്‍ഡിംഗിനിടെ വിന്‍ഡോ ഷെയ്ഡുകള്‍ ഉയര്‍ത്താനും ഫ്‌ളൈറ്റ് അറ്റന്റന്റുമാര്‍ ആവശ്യപ്പെടാറുണ്ട്. ഇതും അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ഥലകാല വിവരങ്ങള്‍ ലഭ്യമാക്കാനാണ്.

വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. പിന്നെ ബാത്ത്‌റൂമില്‍ എന്തിനാണ് ആഷ്‌ട്രെയ് നല്‍കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതും മുന്‍കരുതലിന്റെ ഭാഗമാണ്.ഇനി ഏതെങ്കിലും ഒരു അവസരത്തില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച് കടത്തിയ സിഗരറ്റ് വലിക്കാന്‍ പദ്ധതിയിടുന്നുണ്ട് എങ്കില്‍ അത് ബാത്ത്‌റൂമില്‍ വെച്ച് മാത്രമാകും.ഈ അവസരത്തില്‍ സിഗരറ്റ് ബഡ് സുരക്ഷിതമായി കെടുത്തി കളയാനാണ് ബാത്ത് റൂമില്‍ ആഷ്‌ട്രെയ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുകവലി കണ്ടെത്തുന്ന പക്ഷം അതത് വ്യക്തികള്‍ക്ക് ഭീമമായ പിഴ ഒടുക്കേണ്ടതായും വരും.

മൂന്ന് അക്രൈലിക് പാളികള്‍ കൊണ്ടാണ് വിമാനങ്ങളിലെ ജനാലകള്‍ നിര്‍മ്മിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ എക്സ്റ്റീരിയര്‍ അല്ലെങ്കില്‍ പുറംപാളി തകര്‍ന്നാലും രണ്ടാം അക്രൈലിക് പാളി സംരക്ഷണം ഏകും. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് രണ്ടാം പാളിക്ക് സംരക്ഷണം ഏകുന്നതിനാണ് ജനാലകളില്‍ ചെറു ദ്വാരങ്ങള്‍ നല്‍കുന്നത്. വിമാനങ്ങളിലെ ഭക്ഷണങ്ങള്‍ ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. മോശം ഭക്ഷണത്തിന് കുറ്റക്കാര്‍ എയര്‍ലൈന്‍സുകളാണോ? യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിലെ രുചി വ്യത്യാസത്തിന് കാരണം വിമാനം തന്നെയാണ്. വിമാനങ്ങളിലെ റീസൈക്കിള്‍ഡ് ഡ്രൈ വായുവാണ് ഇതിന് കാരണക്കാരന്‍. വായുവില്‍ പദാര്‍ത്ഥങ്ങളുടെ മധുരം 30 ശതമാനം വരെ കുറയുമെന്നും ഉപ്പ് രസം വര്‍ധിക്കുമെന്നും പഠനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.

വിമാനങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്