കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍ വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവും വിമാനത്തിലെ യാത്ര പേടി സ്വപ്‌നമാക്കാന്‍ പോകുന്നു. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.

കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍  വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍
flights-to-tibet

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവും വിമാനത്തിലെ യാത്ര പേടി സ്വപ്‌നമാക്കാന്‍ പോകുന്നു. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.

2050-80 കാലമാകുമ്പോഴേക്കും നിലവിലെ സാങ്കേതിക വിദ്യയില്‍ മുന്നോട്ടുപോയാല്‍ വിമാനയാത്രയിലെ കുലുക്കങ്ങള്‍ പേടിപ്പിക്കും വിധം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.  റീഡിംങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

യൂറോപ്പിനും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലൂടെയും യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരിക. യൂറോപ്പിലെ ആകാശ കുലുക്കം 2050 ആകുമ്പോഴേക്കും 160 ശതമാനവും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലെ ആകാശപാതകളിലെ കുലുക്കം 180 ശതമാനവുമാണ് വര്‍ധിക്കുക. ഈ കണക്കുവെച്ച് കുറഞ്ഞത് വിമാനയാത്രകളിലെ പരിക്കുകള്‍ ഈ വര്‍ഷമാകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും കണക്കാക്കുന്നു. അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനായി ഉയരുന്ന നിര്‍ദ്ദേശം.

ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഏക രക്ഷാമാര്‍ഗ്ഗമെന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പോള്‍ വില്യംസ് പറയുന്നു.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ