വിമാനം വാഷിങ് മെഷീന്‍ പോലെ കുലുങ്ങുന്നത് കാണണോ?; വീഡിയോ വൈറല്‍

ഓസ്‌ട്രേലിയയില്‍ നിന്നും പറന്നുപൊങ്ങിയ എയര്‍ ഏഷ്യ 10 വിമാനത്തിലെ യാത്രക്കാര്‍ ആദ്യം വിമാനം കുലുങ്ങുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ വാഷിങ് മെഷീന്‍ പ്രവര്‍ത്തിച്ചതുപോലെ വിമാനം കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ അലറിവിളിക്കാന്‍ തുടങ്ങി.

വിമാനം വാഷിങ് മെഷീന്‍ പോലെ കുലുങ്ങുന്നത് കാണണോ?; വീഡിയോ വൈറല്‍
air-asia759

ഓസ്‌ട്രേലിയയില്‍ നിന്നും പറന്നുപൊങ്ങിയ എയര്‍ ഏഷ്യ 10 വിമാനത്തിലെ യാത്രക്കാര്‍ ആദ്യം വിമാനം കുലുങ്ങുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ വാഷിങ് മെഷീന്‍ പ്രവര്‍ത്തിച്ചതുപോലെ വിമാനം കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ അലറിവിളിക്കാന്‍ തുടങ്ങി. സംഭവം ഗുരുതരമാണെന്ന് എല്ലാവര്ക്കും അതോടെ ബോധ്യമായി. അതോടെ വിമാനം ഓസ്‌ട്രേലിയയില്‍ തിരിച്ചിറക്കി. ക്വലാലംപൂരിലേക്ക് പറന്ന വിമാനമാണ് എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് തിരിച്ചിറക്കിയത്. വിമാനം പറന്ന് 90 മിനിട്ടുകള്‍ക്കുശേഷമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരികെ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇറക്കിയത്. യാത്രക്കാരില്‍ ചിലര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിക്കാണ് എയര്‍ ഏഷ്യ വിമാനം തിരിച്ചിറക്കിയത്. നിരവധി യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കരയുകയും അലമുറയിടുകയും ചെയ്തു. ആവശ്യമെങ്കില്‍ കടലിലിറക്കാനുള്ള നടപടിക്കും പൈലറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഇതിന് സജ്ജമായിരുന്നതായും ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ എയര്‍ ഏഷ്യാ വിമാന കമ്പനി വിശദീകരണം നല്‍കിയിട്ടില്ല.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ