വിമാനങ്ങള്‍ക്ക് എന്തിനാണ് ഈ വെള്ളനിറം; ഉത്തരം ഇതാണ്

വിമാനങ്ങള്‍ക്ക് എന്തിനാണ്  ഈ വെള്ളനിറം നല്‍കുന്നത് ? അതെക്കുറിച്ചു എപ്പോഴെങ്കിലും  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ ഇതെന്തു കൊണ്ട് എന്നതിന് ഉത്തരം മിക്കവര്‍ക്കും അറിയില്ല എന്നതാണ് ശരി.

വിമാനങ്ങള്‍ക്ക് എന്തിനാണ് ഈ വെള്ളനിറം; ഉത്തരം ഇതാണ്
fly

വിമാനങ്ങള്‍ക്ക് എന്തിനാണ്  ഈ വെള്ളനിറം നല്‍കുന്നത് ? അതെക്കുറിച്ചു എപ്പോഴെങ്കിലും  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ ഇതെന്തു കൊണ്ട് എന്നതിന് ഉത്തരം മിക്കവര്‍ക്കും അറിയില്ല എന്നതാണ് ശരി.

ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ച് വരുന്ന വിമാനങ്ങള്‍ പൊതുവെ പച്ച നിറത്തിലാണ് വരുന്നത്. എന്നാല്‍ പിന്നീട് ഇവയ്ക്ക് വെള്ള നിറം നല്‍കുകയാണ്. ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അപ്പോള്‍ വിമാനങ്ങളില്‍ കാണുന്ന വരകളും, പുള്ളികളും ഉള്‍പ്പെടെ വിവിധ നിറങ്ങളിലുള്ള എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കാണുന്നതോ എന്ന സംശയം ചിലര്‍ക്ക് എങ്കിലും ഇപ്പോള്‍ തോന്നിയിട്ടുണ്ടാകും.
എന്നാല്‍ അത്തരം വിമാനങ്ങളുടെ പശ്ചാത്തലം അല്ലെങ്കില്‍ ബേസ് കളറും എപ്പോഴും വെള്ള തന്നെയാണ്.

Image result for flights

പ്രകാശത്തിന്റെ എല്ലാ വേവ് ലെംഗ്തുകളെയും പ്രതിഫലിപ്പിക്കാന്‍ വെള്ള നിറത്തിന് സാധിക്കും. ഇത് വഴി വിമാനത്തിലെ താപനില നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സാധിക്കും. അതിനാലാണ് വിമാനങ്ങള്‍ക്ക് പൊതുവെ വെള്ള നിറം നല്‍കുന്നത്. വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയര്‍ന്ന കാഴ്ച പരിധി. വെള്ള നിറങ്ങള്‍ വിമാനങ്ങളുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും.

മറ്റ് കളറുകള്‍ പോലെ വെള്ള നിറം അധികം നിറം മങ്ങില്ല എന്നതും പ്രയോജനകരമാണ്.മാത്രമല്ല വെള്ള നിറങ്ങളുടെ മെയിന്റനന്‍സും വൃത്തിയാക്കലും എളുപ്പം സാധിക്കുന്നതാണ്.ആകാശത്ത് പറക്കുന്ന, പ്രത്യേകിച്ച് 30000 അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിന് ഒപ്പം, അള്‍ട്രാ വയലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് കാരണമാകുന്നു.അതിനാല്‍ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള മങ്ങുമ്പോഴും അതിന്റെ മനോഹാരിത വര്‍ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ഒരു വിമാനം പെയിന്റ് ചെയ്യണമെങ്കില്‍ ഏകദേശം 50000 മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് ചെലവ് വരുന്നത്.കൂടാതെ 747 ബോയിംഗ് വിമാനങ്ങള്‍ പോലുള്ളവയ്ക്ക് വേണ്ടത് 250 കിലോഗ്രാമോളം പെയിന്റാണ്. ഒപ്പം, 25 കിലോഗ്രാമോളം വരുന്ന പോളിഷും ആവശ്യമാണ്.അതിനാല്‍ വെള്ള നിറം വിമാനങ്ങള്‍ക്ക് നല്‍കുന്നത് വഴി രണ്ട് ശതമാനത്തോളം വാര്‍ഷിക ചെലവ് കുറയ്ക്കാന്‍ എയര്‍ലൈനുകള്‍ക്ക് സാധിക്കുന്നു.

Read more

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു

അർജന്റീനയെ പുറത്താക്കാൻ വൻ ഓൺലൈൻ ഒപ്പുശേഖരണം; പിന്തുണയുമായി 9 മില്യണിലധികം ആളുകൾ

അർജന്റീനയെ പുറത്താക്കാൻ വൻ ഓൺലൈൻ ഒപ്പുശേഖരണം; പിന്തുണയുമായി 9 മില്യണിലധികം ആളുകൾ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ൽ നിന്ന് ഡിഫെൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ നിവേദനം

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ