ടൊവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ത്രില്ലർ ചിത്രം ഫോറൻസിക് ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ഹിന്ദിയിൽ നായകനായെത്തുന്നത്. നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത്. .മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. നായകൻ ഒഴിച്ച് മറ്റ് താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം മലയാളത്തിൽ നിര്‍മിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍.