കൊവിഡ് 19 വൈറസ് ബാധയെ തുടര്ന്ന് റയല് മാഡ്രിഡ് മുന് പ്രസിഡണ്ട് ലോറന്സൊ സാന്സ് മരിച്ചു. 76 കാരനായ സാന്സിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നത്. സ്പെയിനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗം നേരത്തെ തന്നെ സാന്സിനുണ്ടായിരുന്നെന്ന് മകന് പറഞ്ഞു.
1995-2000 കാലഘട്ടങ്ങളിലായിരുന്നു സാന്സ് റയല് പ്രസിഡണ്ടായിരുന്നത്. രണ്ട് ചാമ്പ്യന്സ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും സാന്സിന് കീഴില് റയല് നേടിയിരുന്നു. 32 വര്ഷത്തെ ഇടവേളയ്ക്കു ശേഷം റയല് യൂറോപ്യന് കപ്പുയര്ത്തിയതിന്റെ പിന്നിലും സാന്സ് ആയിരുന്നു
യുവന്റസിന്റെ അര്ജന്റീനന് താരം പൗളി ഡിബാലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുവന്റസ് ടീമില് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം മാഞ്ചസ്റ്റര് യുണൈറ്റഡ് മുന് മധ്യനിര താരം മൗറോന് ഫെല്ലിനിക്കും, യുവന്റസിന്റെ അര്ജന്റീനന് സ്ട്രൈക്കര് പൗലോ ഡിബാലയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
നിലവില് ചൈനീസ് സൂപ്പര് ലീഗില് കളിക്കുന്ന ഫെല്ലിനിക്ക് ജിനാന് പ്രവിശ്യയില് വച്ചാണ് മഹാമാരി പിടിപെട്ടത്. ചൈനീസ് ലീഗില് കോവിഡ് 19 സ്ഥിരീകരികുന്ന ആദ്യ താരമാണ് ഫെല്ലിനി. പ്രീമിയര് ലീഗില് എവര്ട്ടനായും കളിച്ചിട്ടുണ്ട്. ബെല്ജിയത്തിനായി 87 മത്സരങ്ങള് കളിച്ച താര, രാജ്യാന്തര ഫുട്ബോളില് നിന്ന് കഴിഞ്ഞ വര്ഷം വിരമിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് 26 കാരനായ ഡിബാല. ഡാനിയേലേ റുഗാനി, ബ്ലെയ്സ് മറ്റിയൂഡി എന്നി്വര്ക്ക് നേരത്തെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരകീരിച്ചു. ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന് ടെക്നിക്കല് ഡയറക്ടറുമായ പൗളോ മാള്ഡീനിക്കും കോവിഡ് സ്ഥികരീരിച്ചു. മകനും എസി മിലാന് താരവുമായ ഡാനിയേലിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനൊ റൊണാള്ഡോ അടക്കമുള്ള താരങ്ങള് നിലവില് കര്ശന നിരീക്ഷണത്തിലാണ്.