മുന്‍ സന്തോഷ് ട്രോഫി താരം മലപ്പുറം അസീസ് അന്തരിച്ചു

0

മലപ്പുറം: 1977-ലെ പ്രഥമ ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ച മലയാളി ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബ്ദുല്‍ അസീസ് (73) അന്തരിച്ചു.

മൈസൂര്‍, സര്‍വീസസ്, ബംഗാള്‍, മഹാരാഷ്ട്ര ടീമുകള്‍ക്കായി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടിയ അസീസ് പക്ഷേ 1975-ലെ ഇന്‍ഡൊനീഷ്യ ഹാലം കപ്പിന് ഉള്‍പ്പടെ രണ്ടു തവണ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചിട്ടും കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതിനാല്‍ തന്നെ പ്രതിഭാധനനായ ഈ മധ്യനിര താരം ഒരു മത്സരം പോലും ദേശീയ ടീമില്‍ കളിച്ചിട്ടില്ല.

മധ്യനിരയില്‍ കളിമെനഞ്ഞിരുന്ന അദ്ദേഹത്തെ ‘റിക്ഷാവാല’ എന്നാണ് മുഹമ്മദന്‍സ് ആരാധകര്‍ വിളിച്ചിരുന്നത്. ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ട മുഹമ്മദ് ഹബീബ്, സെയ്ദ് നയിമുദ്ദീന്‍, തരുണ്‍ ബോസ് എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം അന്തരിച്ച കെ. ചേക്കു സഹോദരനാണ്.