സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍
റിയാദ്: സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക.
യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നഗരങ്ങളിലേക്കും സൗദിയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും. സൗദി ദേശീയ ദിനം, സൗദി ടൂറിസം അതോറിറ്റിയുടെ സൗദി സമ്മര്‍ പ്രോഗ്രാം, അല്‍ഉലയിലെ വിവിധ വിനോദ, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടക്കുന്ന വിനോദ, സാംസ്‌കാരിക, ടൂറിസം പരിപാടികളിലേക്ക് ലോകരാജ്യങ്ങളില്‍ നിന്നും സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സൗദിയ പ്രൊമോഷനല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സൗദിയയുടെ വെബ്‌സൈറ്റ് വഴിയും ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താനാകും.