നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

0

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

തൂ​ക്കി​ലേ​റ്റു​ന്ന കാ​ര്യ​ത്തി​ൽ അ​വ​സാ​ന നി​മി​ഷം വ​രെ അ​വ്യ​ക്ത​ത​ക​ൾ തു​ട​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30നു ​ജ​സ്റ്റി​സ് ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് വി​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​വാ​റ​ണ്ട് സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ല എ​ന്ന വി​ചാ​ര​ണ കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കു​റ്റ​വാ​ളി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

അവസാനം തങ്ങള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയുെട അമ്മ ആശാദേവി പ്രതികരിച്ചു. 2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. ഓടുന്ന ബസില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി റോഡിലെറിയുകയായികരുന്നു. സംഭവത്തില്‍ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു.

ഡി​സം​ബ​ര്‍ 29 നു ​പെ​ണ്‍​കു​ട്ടി സിം​ഗ​പ്പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. വി​ചാ​ര​ണ​യ്ക്കി​ടെ മു​ഖ്യ​പ്ര​തി ജീ​വ​നൊ​ടു​ക്കി. മ​റ്റു നാ​ലു പ്ര​തി​ക​ള്‍​ക്കു അ​തി​വേ​ഗ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ശി​ക്ഷ ശ​രി​വ​ച്ചു. പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ര്‍​ജി​ക​ളും അ​പ്പീ​ലു​ക​ളു​മൊ​ക്കെ​യാ​യി ഏ​ഴു വ​ര്‍​ഷം ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു.

ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു.