ബിഹാറിൽ നാല് പാലങ്ങൾ കൂടി തകർന്നു; 16 ദിവസത്തിനിടെ തകർന്നത് 10 എണ്ണം

Share

ബിഹാറിൽ നാല് പാലങ്ങൾ കൂടി തകർന്നു വീണു. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനിടെ ബിഹാറില്‍ തകര്‍ന്ന് വീണ പാലങ്ങളുടെ 10 ആയി. സിവാൻ ജില്ലയിൽ മൂന്നെണ്ണവും സരൺ ജില്ലയിൽ ഒന്നുമാണ് തകർന്നുവീണത്.

മഹാരാജ്ഗഞ്ച് സബ്ഡിവിഷനിലെ ഡിയോറിയ, നവ്താൻ, ധമാഹി ഗ്രാമങ്ങളിലെ ചാരി നദിക്ക് കുറുകെയാണ് സിവാനിൽ തകർന്ന പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആരും മരിക്കുകയോ ആർക്കും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെങ്കിലും 200 ഓളം ഗ്രാമങ്ങളുടെ ബന്ധം തകരാറിലായി.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെത്തുടർന്ന് വെള്ളത്തിൻ്റെ അളവ് വർധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങൾ തകരാൻ കാരണമായത്. പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പാലങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

അതിനിടെ ബിഹാറിൽ പാലങ്ങൾ തകർന്നതിൽ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പാലങ്ങളും പരിശോധിക്കനാണ് ൻ നിർദേശം.
അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ റോഡ് നിർമ്മാണ വകുപ്പിനും (ആർസിഡി), റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റിനും നിർദ്ദേശം നൽകി.

ഇതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നുവീഴുന്നത് സംസ്ഥാന രാഷ്ട്രീയത്തേയും പിടിച്ചുകുലുക്കുകയാണ്. നിതീഷ് കുമാര്‍ നയിക്കുന്ന സര്‍ക്കാരിന്‍റെ അഴിമതി ഭരണമാണ് പാലം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ