പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള; മാർച്ച് 13 ന് ആരംഭിക്കും

0

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.