കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചു. ഈ മാസം ഇത് 14-ാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. കൊച്ചിയിൽ പെട്രോളിന് 93.78 രൂപയും ഡീസലിന് 89.17 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.66 രൂപയും ഡീസലിന് 90.93 രൂപയുമായി ഉയർന്നു.
രാജ്യത്തെ മെട്രൊ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്ക്. ഇന്ധന വില വർധനവിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.