ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പതിനൊന്നാം ദിവസം

0

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. ഫെബ്രുവരി 9 മുതല്‍ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ പെട്രോളിന് 90 രൂപ നാല് പൈസയും, ഡീസലിന് 84 രൂപ 65 പൈസയും ആയി. ഈ മാസം ഡീസലിന് 3 രൂപ.92 പൈസയും പെട്രോളിന് 3 രൂപ 52 പൈസയും ആണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്. ഇന്ധന വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുളള തീരുമാനത്തിന്‍റെ ഭാഗമായാണ് ഒപെക് എണ്ണ ഉല്‍പാദനം കുറച്ചത്.