രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 91 രൂപ 37 പൈസയും ഡീസലിന് 86 രൂപ 14പൈസയുമായി.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇന്ധനവില വർധനവ് മരവിപ്പിച്ചിരുന്നെങ്കിലും ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില കൂട്ടുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയതാണ് രാജ്യത്തെ ഇന്ധനവില കൂടാൻ കാരണമെന്ന് എണ്ണകമ്പനികൾ വിശദീകരിക്കുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ കാര്യമായ മാറ്റമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്