സെയ്‌ന്റ് ജോൺസ്: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ. . ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.
മെഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി. ആന്‍റിഗ്വയിലേക്ക് ചോക്സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചോക്സി രാജ്യംവിട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2017-ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു.]
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്ര വ്യാപാരിയായ മെഹുല്‍ ചോക്‌സി 2017ല്‍ ഇന്ത്യ വിട്ടത്. തനിക്ക് പൗരത്വമുള്ള കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്കാണ് മെഹുല്‍ ചോക്‌സി രക്ഷപ്പെട്ടത്.
സംഭവത്തില്‍ ആന്റിഗ്വ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഡൊമിനിക്കയില്‍ ചോക്‌സി പിടിയിലായത്. ബാങ്ക് തട്ടിപ്പ് കേസന്വേഷിക്കുന്ന സിബിഐയുടെ അഭ്യര്‍ത്ഥന അനുസരിച്ച് 2018ല്‍ മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.