ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്; സ്വീഡനും സിംഗപ്പൂരിനും രണ്ടാം സ്ഥാനം; ഇന്ത്യയ്ക്കോ ?

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 78–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 46 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ സാധിക്കുക.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്; സ്വീഡനും സിംഗപ്പൂരിനും രണ്ടാം സ്ഥാനം; ഇന്ത്യയ്ക്കോ ?
german

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 78–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 46 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ സാധിക്കുക.

സ്വീഡനും സിംഗപ്പൂരുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അഫ്ഗാനിസ്‌ഥാനാണ് ഏറ്റവും പിന്നിൽ. 23 വിസ–ഫ്രീ സ്കോർ മാത്രമാണ് അഫ്ഗാൻ നേടിയത്.യുകെ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങൾ സന്ദർശിക്കാം. ഏഷ്യൻ രാജ്യങ്ങളില്‍ സിംഗപ്പൂരിന് പിന്നിലായി  മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ് വാൻ തുടങ്ങിയ രാജ്യങ്ങളുണ്ട്.

ചൈന 58-ാം സ്ഥാനത്താണ്. പാക്കിസ്‌ഥാൻ 94-ാം സ്ഥാനത്താണ്. നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഏറ്റവും പിന്നിലാണ്.വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ആർട്ടോൺ ക്യാപ്പിറ്റൽസാണ് ഗ്ലോബൽ റാങ്കിംഗ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കിയിരിക്കുന്നത്.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ