തണ്ണീർമത്തനു ശേഷം ‘സൂപ്പർ ശരണ്യ’യുമായി ഗിരീഷ് എഡി

Share

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകന്‍ ഗിരീഷ് എ.ഡി. സൂപ്പര്‍ ശരണ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷബിൻ ബക്കർ ആണ് ഗിരീഷിനൊപ്പം സൂപ്പർ ശരണ്യ നിർമ്മിക്കുക.

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനും യുവതാരം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ചിത്രങ്ങളാണ് ഗരീഷ് അനൗണ്‍സ്‌മെന്റ് പോസ്റ്ററായി പുറത്ത് വിട്ടത്.

ചിത്രത്തിന്റെ രചനയും സംവിധാനവും സഹനിര്‍മാണവും നിര്‍വഹിക്കുന്നത് ഗിരീഷ് തന്നെയാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ഗിരീഷിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം.

https://www.facebook.com/girish.ad.3/posts/4022831904404698

സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആകാശ് വര്‍ഗീസ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം.ലോ ബജറ്റില്‍ ഒരുക്കി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമായായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. അനശ്വര രാജന്‍, മാത്യു തോമസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു സ്‌കൂള്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ